by webdesk2 on | 04-07-2026 09:08:01 Last Updated by webdesk2
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തത വരുത്തി അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. സ്വിസ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (MSC) ഓഹരി കൈമാറ്റം നടത്തിയാലും തുറമുഖത്ത് അവര്‍ക്ക് യാതൊരുവിധ കുത്തകാവകാശവും ഉണ്ടാകില്ലെന്ന് അദാനി പോര്‍ട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി. ഓഹരി കൈമാറ്റത്തിനായി സംസ്ഥാന സര്‍ക്കാരിന് നല്കിയ അപേക്ഷ പുതുക്കി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ ഈ ഔദ്യോഗിക വിശദീകരണം.
കേരള സര്‍ക്കാരുമായി നിലനില്‍ക്കുന്ന മികച്ച സൗഹൃദ അന്തരീക്ഷം തുടര്‍ന്നുപോകാനാണ് അദാനി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അനുമതിയോടും വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടും മാത്രമേ ഈ ഇടപാടിലെ അന്തിമ കരാറില്‍ ഒപ്പുവെക്കുകയുള്ളൂ എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കുന്നു. നിലവില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) നല്കിയ കത്തില്‍ പരാമര്‍ശിക്കുന്നത് പ്രാഥമിക ധാരണ മാത്രമാണെന്നും സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായി പാലിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
എംഎസ്സി കമ്പനിയുമായി ഓഹരി പങ്കാളിത്തം ഉണ്ടാകുന്നതോടെ വിഴിഞ്ഞം തുറമുഖം ഒരു പ്രത്യേക കമ്പനിയുടെ മാത്രം കുത്തകയായി മാറുമെന്ന രീതിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായി തള്ളി. ലോകത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ചരക്കുകപ്പലുകള്‍ക്കും ഒരുപോലെ വന്നെത്താനും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന ഒരു അന്താരാഷ്ട്ര തുറമുഖമായിട്ടാണ് വിഴിഞ്ഞത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിലും ഈ പൊതുസ്വഭാവം അങ്ങിനെ തന്നെ തുടരുമെന്ന് സിഇഒ അറിയിച്ചു.
തുറമുഖത്തെത്തുന്ന ഏതെങ്കിലും ഒരു നിര്‍ദ്ദിഷ്ട കമ്പനിക്കോ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ മാത്രമായി വിഴിഞ്ഞത്ത് പ്രത്യേക ബര്‍ത്ത് അവകാശങ്ങളോ മുന്‍ഗണനകളോ ഉണ്ടായിരിക്കില്ല. സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്, വിഴിഞ്ഞം ഒരു പൊതു ടെര്‍മിനല്‍ (Public Terminal) ആയിത്തന്നെയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും വിഴിഞ്ഞത്ത് എത്തുന്ന എല്ലാ കപ്പല്‍ കമ്പനികള്‍ക്കും തുല്യമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പിലൂടെ ഉറപ്പുനല്‍കി.
അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയില്‍ നടക്കുന്നത്: അന്‍സിബ
കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനം റിതബ്രത പക്ഷം പിടിച്ചെടുത്തു
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വിഴിഞ്ഞത്ത് എംഎസ്സി കമ്പനിയ്ക്ക് കുത്തകാവകാശം ഉണ്ടാകില്ല; അദാനി പോര്‍ട്സ് സിഇഒ
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: സുരക്ഷ ശക്തമാക്കി; ജീവനക്കാർക്ക് യൂണിഫോം നിർബന്ധം
മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല
ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
തൂഫാന് ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര് അറസ്റ്റില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്