by webdesk2 on | 02-07-2026 08:03:10
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരനെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്കി. ചന്ദ്രശേഖരന് പുറമെ കോര്പ്പറേഷന് മുന്‍ എം.ഡി രതീഷിനെയും കേസില്‍ പ്രോസിക്യൂട്ട് ചെയ്യും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പെട്ടെന്നുള്ള നീക്കം.
കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് കൂടിയായ ആര്. ചന്ദ്രശേഖരനെ ഒന്നാം പ്രതിയായും മുന്‍ എം.ഡി രതീഷിനെയും രണ്ടാം പ്രതിയായും ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മുന്‍പ് ഈ സിബിഐ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കാന് പിണറായി സര്‍ക്കാര്‍ മൂന്ന് തവണ തയ്യാറായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതി പലതവണ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും മുന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഐഎന്‍ടിയുസി നേതാവിനെതിരെ തന്നെ പ്രോസിക്യൂഷന് അനുമതി നല്കാന് മന്ത്രിസഭ വളരെ വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.
2006-2014 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതു വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബര്‍ 23-ലെ ഹൈക്കോടതി ഉത്തരവിലൂടെയാണ് സിബിഐക്ക് കൈമാറുന്നത്.
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍
കശുവണ്ടി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍
നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി
അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കും
വിഴിഞ്ഞം തുറമുഖം: അദാനിയുടെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി വേണം; അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ഓപ്പറേഷൻ തൂഫാൻ വിവാദം: ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്