by webdesk2 on | 29-06-2026 08:21:48
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയെ തുടര്‍ന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീന കുമാരിയെ സ്ഥാനത്തുനിന്ന് നീക്കി. കേസിലെ ഒന്‍പതാം പ്രതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ജാമ്യം ലഭിക്കാന്‍ ഇടയാക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി. ഗീന കുമാരി പോലീസ് റിപ്പോര്‍ട്ട് അട്ടിമറിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഈ നീക്കം. താല്‍ക്കാലിക ചുമതല അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ എ.ആര്. ഷാജിക്ക് കൈമാറിയിട്ടുണ്ട്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിതയായ ഗീന കുമാരിക്ക് കേസ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന്, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതുള്‍പ്പെടെയുള്ള ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഈ നിര്‍ണായക തീരുമാനങ്ങളില്‍ എത്തിയത്.
ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണം അതീവ ഗൗരവമുള്ളതാണെന്നും ഇതിന് പിന്നിലെ ഉന്നത ഗൂഢാലോചനയടക്കം പുറത്തുകൊണ്ടുവരണമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിക്ക് ലഭിച്ച ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹര്‍ജി നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
ഹോര്‍മുസ് ശാന്തം; ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമെന്ന് യുഎസ്
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി
വെനസ്വേല ഇരട്ട ഭൂകമ്പം: മരണം 1450 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്