by webdesk3 on | 25-06-2026 01:23:32
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെയും കുടുംബസുഹൃത്ത് അനന്തു സുരേഷിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബസുഹൃത്ത് അനന്തു സുരേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ചികിത്സയ്ക്കിടെ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ ഇടപെടലുകളും പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണ നടപടികള്‍ ആരംഭിച്ചത്.
അതേസമയം, ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ഷീബ നേരത്തെ വ്യക്തമാക്കിയിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്നും വിവിധ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ കുടുംബത്തിന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു.
ബാലചന്ദ്രകുമാറിന് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാന്‍ സ്കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നും ഷീബ പ്രതികരിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചികിത്സാ രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തി
മാസപ്പടി കേസില്‍ പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ടി.പി. രാമകൃഷ്ണന്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്
ആര്. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധം; നഗരസഭയില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്
എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു
സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്
വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം
പി.എം ശ്രീ പദ്ധതി: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്, ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്