News Kerala

മാസപ്പടി കേസില്‍ പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ടി.പി. രാമകൃഷ്ണന്‍

Axenews | മാസപ്പടി കേസില്‍ പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ടി.പി. രാമകൃഷ്ണന്‍

by webdesk3 on | 25-06-2026 01:20:17

Share: Share on WhatsApp Visits: 12


മാസപ്പടി കേസില്‍ പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ടി.പി. രാമകൃഷ്ണന്‍



കോഴിക്കോട്: മാസപ്പടി കേസിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. പിണറായി വിജയന്റെ മകള്‍ വീണയുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികള്‍ തമ്മിലുള്ള വിഷയമാണെന്നും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസ് സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിന്റെ പേരില്‍ പിണറായി വിജയനെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള നീക്കങ്ങളെ എല്‍ഡിഎഫ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മദ്യനയ വിവാദവുമായി ബന്ധപ്പെട്ടും അദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു. മദ്യ മുതലാളിമാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായിരുന്നു സര്‍ക്കാര്‍ നീക്കമെന്ന് ആരോപിച്ച അദ്ദേഹം, ഈ വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യം ആണെങ്കിലും സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തണമെന്നതായിരുന്നു എല്‍ഡിഎഫിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യ ലോബികളുടെ സമ്മര്‍ദമുണ്ടായിട്ടും അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങിയിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment