by webdesk3 on | 25-06-2026 01:11:35
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറയ്ക്കുന്ന നിര്‍ദേശം ധനബില്ലില്‍ ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് തീരുമാനിച്ചതായി സൂചന. ജൂലൈ 1ന് നിയമസഭയില്‍ ധനബില്‍ പാസാക്കാനിരിക്കെ, അതിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായം രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും ഉള്‍പ്പെടെ നിരവധി പേര് നികുതി ഇളവിനെതിരെ പരസ്യ വിമര്‍ശനം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ധനബില്‍ കൂടി നിയമസഭ പാസാക്കേണ്ടതുണ്ട്. ധനബില്‍ അംഗീകരിക്കപ്പെട്ട ശേഷമാണ് പുതുക്കിയ നികുതി ഘടന നടപ്പിലാക്കാന്‍ കഴിയുക. സാധാരണയായി ബജറ്റിനോടൊപ്പം ധനബിലും പാസാക്കുകയും അത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ പുതുക്കിയ ബജറ്റായതിനാല്‍ ധനബില്‍ മാത്രമാണ് പാസാക്കുന്നത്.
ധനബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടേണ്ടതില്ലെന്ന ഭേദഗതിക്കും നിയമസഭ അംഗീകാരം നല്കിയ സാഹചര്യത്തില്‍, ബില്‍ പാസാകുന്നതോടെ നികുതി പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള വഴി കൂടുതല്‍ സുഗമമാകും.
ജൂലൈ 1ന് അവതരിപ്പിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനവും 175 ശതമാനവുമായി കുറയ്ക്കുന്ന നിര്‍ദേശവും ഉള്‍പ്പെടുമെന്നാണ് വിവരം. ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ കൂടി മതിയാകും.
മുന്നണിയുടെയും പാര്‍ട്ടിയുടെയും അന്തിമ തീരുമാനമാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നികുതി ഇളവ് സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ലെന്ന സൂചനകളാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നല്‍കുന്നത്.
ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തി
മാസപ്പടി കേസില്‍ പിണറായി വിജയനെ ആക്രമിക്കാന്‍ അനുവദിക്കില്ല: ടി.പി. രാമകൃഷ്ണന്
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തീരുമാനം പിന്‍വലിക്കണമെന്ന് വി.എം. സുധീരന്
ആര്. സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധം; നഗരസഭയില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്
എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു
സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്
വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം
പി.എം ശ്രീ പദ്ധതി: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്, ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്