by webdesk3 on | 24-06-2026 01:19:51
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത വാഗ്വാദം. പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനാല്‍ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന് സാധിക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അതേസമയം, പി.എം ശ്രീ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭരണത്തിലിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ പ്രതിപക്ഷവും തയ്യാറായില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സഭയില്‍ അടിയന്തര പ്രമേയ ചര്ച്ചയായെത്തിയപ്പോഴും ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നു. ധാരണാപത്രത്തില്‍ ഒപ്പുവെച്ച മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയതെന്നാണ് നിലവിലെ സര്‍ക്കാരിന്റെ വാദം. മറുവശത്ത്, ധാരണാപത്രത്തിന് നിയമസാധുതയില്ലെന്ന വാദം ഉയര്‍ത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
യുഡിഎഫ് സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയുടെ അംബാസിഡറായി മാറിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചുവരികയാണെന്നും സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു.
എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു
സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്
വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം
പി.എം ശ്രീ പദ്ധതി: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്, ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം
തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
ഓപ്പറേഷന് തൂഫാന്: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് വി ഡി സതീശന്
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍
FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്