by webdesk3 on | 24-06-2026 01:22:53
കണ്ണൂര്‍: ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന ദുരൂഹതകള്‍ക്ക് വിരാമമാകുന്നു. കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്നും, പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 2006-ല്‍ സംസ്കരിച്ച മറിയത്തിന്റെ മൃതദേഹവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്.
കല്ലറയില്‍ കണ്ടെത്തിയ പായ, നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ ശവപ്പെട്ടിക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നതാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയില്‍ മറ്റൊരു മൃതദേഹമുണ്ടെന്ന സംശയമാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
അടുത്തിടെ മരിച്ച ജെയിംസിനെ ക്രൈസ്തവ ആചാരപ്രകാരം ശവപ്പെട്ടിയിലാണു സംസ്കരിച്ചതെന്നും, പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം അടക്കം ചെയ്തിട്ടില്ലെന്നുമായിരുന്നു ബന്ധുക്കളുടെ വിശദീകരണം. ഇതോടെയാണ് കല്ലറയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ 2014 മുതല്‍ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടേതാകാമെന്ന സംശയം കുടുംബാംഗങ്ങള്‍ ഉന്നയിച്ചത്.
തുടര്‍ന്ന് പൊലീസ് കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചു. മറിയാമ്മയെയും ജെയിംസിനെയുമാണ് കല്ലറയില്‍ സംസ്കരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ജൂണ്‍ 13-ന് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് മൃതദേഹസാദൃശ്യമുള്ള വസ്തു കണ്ടെത്തിയത്. ഇതോടെയാണ് ദുരൂഹത സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടക്കം മുതല്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ഇടവക വികാരിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസ്വാഭാവികതയൊന്നുമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.
പിന്നീട് സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിലവിലെ കണ്ടെത്തലുകള്‍ ദുരൂഹതകള്‍ക്ക് വിരാമമിടുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു
സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്
വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം
പി.എം ശ്രീ പദ്ധതി: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്, ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം
തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
ഓപ്പറേഷന് തൂഫാന്: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് വി ഡി സതീശന്
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍
FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്