by webdesk3 on | 24-06-2026 01:17:18
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സംസ്ഥാനവ്യാപക പ്രതിഷേധം പല ജില്ലകളിലും സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ക്കിടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.
കൊച്ചിയില്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിലേക്ക് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആലപ്പുഴയില്‍ കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ മതില് ചാടി കടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അതേസമയം, മദ്യനികുതി വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ വിശദീകരണം നല്‍കുമെന്നാണ് സൂചന. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ടെങ്കിലും, സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ്.
ബജറ്റും ധനബില്ലും പാസായ ശേഷവും പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷമേ തീരുമാനം നടപ്പാക്കൂ എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മുന്നണിയിലെ ലീഗ് ഇതര ഘടകകക്ഷികളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
എസ്എഫഐ മാര്‍ച്ച് ; ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു
സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി തിരിച്ചടിയല്ല; വീണ്ടും സത്യപ്രതിജ്ഞയ്ക്ക് തയ്യാറെന്ന് മേയര്‍ വി.വി. രാജേഷ്
വാണിയപ്പാറ പള്ളി കല്ലറ വിവാദം: ദുരൂഹതയ്ക്ക് വിരാമം; കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രം
പി.എം ശ്രീ പദ്ധതി: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്, ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ഡിവൈഎഫ്ഐയുടെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘര്‍ഷഭരിതം
തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
ഓപ്പറേഷന് തൂഫാന്: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് വി ഡി സതീശന്
എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍
FCRA നിയമത്തില്‍ ഭേദഗതി: NGO സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്; വിമര്‍ശിച്ച് സമസ്ത മുഖപത്രം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്