by webdesk2 on | 11-06-2026 08:56:16
വയനാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല രോഗവ്യാപനത്തില്‍, രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് ഇപ്പോഴും പ്രതിസന്ധിയില്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ നൂല്‍പ്പുഴ മാര്‍ ബസേലിയോസ് യുപി സ്‌കൂളിലെ കിണറ്റിലെ ജലം പരിശോധിച്ചെങ്കിലും അതില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് കുട്ടികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളം വീണ്ടും വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അതേസമയം, വയനാട്ടിലെ ആശങ്കാജനകമായ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആവശ്യമെങ്കില്‍ പ്രത്യേക കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14 വരെ അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയിലെ വിവിധ ബാധിത പ്രദേശങ്ങളില്‍ കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഔദ്യോഗികമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 502 ഓളം പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 443-ലധികം വിദ്യാര്‍ത്ഥികളാണ് സമാനമായ ലക്ഷണങ്ങളോടെ വിവിധ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത്. നിലവില്‍ 58 കുട്ടികള്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ടെങ്കിലും, രോഗം സ്ഥിരീകരിച്ച എട്ടു പേരുടേതുള്‍പ്പെടെ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 68 പേരില്‍ 30 പേര്‍ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗല്ല പടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തും. വ്യക്തിശുചിത്വവും ആഹാര-പാനീയങ്ങളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിപ ബാധ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി
ഓപ്പറേഷന് തൂഫാന് ശക്തമാക്കി; പെരുമ്പാവൂരില്‍ നേരിട്ടെത്താന്‍ ആഭ്യന്തരമന്ത്രി, വിവിധ ജില്ലകളില്‍ വന്‍ ലഹരിവേട്ട
ശബരിമല വഴിപാടുകള്‍: ബില്ലില്ലാത്ത വാങ്ങലുകള്‍ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി; 10 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം
ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര
നടിയെ ആക്രമിച്ച കേസ്: ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി
പ്രശസ്ത സംവിധായകന് ഭാരതിരാജ അന്തരിച്ചു
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു; ഇന്ന് റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ ഇല്ല
തുടര്‍ച്ചയായ 4397 ദിവസങ്ങള്‍; ചരിത്രം കുറിച്ച് നരേന്ദ്ര മോദി! തുടര്‍ച്ചയായി കൂടുതല്‍ കാലം പ്രധാനമന്ത്രി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്