News Kerala

കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

Axenews | കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്

by webdesk3 on | 06-06-2026 01:49:33

Share: Share on WhatsApp Visits: 56


കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രത്തെ വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചതുപോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയാണ് ബിജെപി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

 വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം ഈ രാഷ്ട്രീയ സാഹചര്യത്തിന്റെ സൂചനയാണെന്നും റിയാസ് ആരോപിച്ചു. ധവളപത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കും വിവേചനപരമായ സമീപനങ്ങള്‍ക്കുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അസാധാരണമായ ജാഗ്രതയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളും നടപടികളും ധവളപത്രത്തില്‍ വേണ്ടത്ര പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന വിമര്‍ശനവും മന്ത്രി ഉന്നയിച്ചു. സംസ്ഥാനത്തോട് കേന്ദ്രം സ്വീകരിച്ച സമീപനത്തെ കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് ധവളപത്രം മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധവളപത്രത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം സംസ്ഥാനത്ത് കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment