by webdesk2 on | 06-06-2026 10:14:10 Last Updated by webdesk3
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍.
അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന് നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും. നെടുമങ്ങാട് ഡിവൈഎസ്പി ബൈജു കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം. തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഒന്നര വയസുകാരന് തടസമായിരുന്നതിനാലാണ് ക്രൂരമായി മര്‍ദിച്ചതെന്നായിരുന്നു അഷ്കറിന്റെ മൊഴി.
അതേസമയം, അഷ്കര്‍ ആദ്യ ഭാര്യയേ ക്രൂരമായി ആക്രമിച്ചു ശരീരം തളര്‍ത്തിയ സംഭവത്തില്‍ പൊലീസ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് അഷ്കറിനൊപ്പം താമസിച്ചിരുന്നു ചിറയിന്‍കീഴ് സ്വദേശിയായ പെണ്‍കുട്ടിയുടേ മരണവും പൊലീസ് അന്വേഷിക്കും.
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പിതാവിനും പ്ലസ് ടു വിദ്യാര്‍ഥിയായ മകനും ക്രൂര മര്‍ദനം
കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്
കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്
വിജയ് സർക്കാരിന്റെ വാഗ്ദാനം നടപ്പായി; തമിഴ്നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു
പിഎം ശ്രീ വിവാദത്തിൽ വഴിത്തിരിവ്; പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍
നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്
ലൈറ്റര്‍ ഉപയോഗിച്ച് പൊളളിച്ചു, കുട്ടിയെ മര്‍ദിച്ചത് അഖിലയുടെ മൗനസമ്മതത്തോടെ; അഷ്കറിന്റെ മൊഴി പുറത്ത്
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
പ്രതിപക്ഷ ഉപനേതാവ് തർക്കം; പരിഹാരമുണ്ടാകുമെന്ന് ബിനോയ് വിശ്വം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്