by webdesk2 on | 05-06-2026 02:00:57 Last Updated by webdesk2
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പരിഹാരമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് പ്രശ്നവും രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം–സിപിഐ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും എൽഡിഎഫിൽ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. സിപിഐക്ക് ആരുടെയും മുന്നിൽ അഭിമാനം പണയം വെക്കേണ്ട സാഹചര്യമില്ലെന്ന് അവർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി പരിഗണിക്കേണ്ടതുണ്ടെന്ന നിലപാടും അവർ പ്രകടിപ്പിച്ചു. ജനങ്ങളോട് രാഷ്ട്രീയ നിലപാടുകൾ വ്യക്തമായി വിശദീകരിക്കാൻ ഇത്തരം തീരുമാനങ്ങൾ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച വിശകലന നടപടികൾ സിപിഎമ്മിൽ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ യോഗം ഇന്ന് ആരംഭിക്കും. തുടർന്ന് ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗവും നടക്കും.
ജില്ലാ തലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇവ സംയോജിപ്പിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. പാർട്ടി നേത്യത്വത്തിനെതിരായ വിമർശനങ്ങൾ ഉൾപ്പെടെ യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യപ്പെടുമെന്നാണ് വിവരം.
കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ തടയാന്‍; ഇന്‍ഡ്യാ മുന്നണിയെ കുറിച്ച് പിണറായി വിജയന്
നിപ കണ്ട്രോള് റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്
നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്
വിഡി സതീശനെതിരെ എസ്ഡിപിഐ വിമര്‍ശനം; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം
ആര്. സുഗതന് ബിജെപിയുടെ പൂര്‍ണ പിന്തുണ; നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി
നിപ സ്ഥിരീകരണത്തില്‍ ആശയക്കുഴപ്പമില്ല; കളക്ടര്‍ക്ക് പരിചയക്കുറവെന്ന് മന്ത്രി കെ. മുരളീധരന്
നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ചന്ദ്രന് തില്ലങ്കേരി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി; നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്