by webdesk2 on | 05-06-2026 02:04:32
ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാർ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം തന്നെ ഉണ്ടായ ഈ നീക്കം സർക്കാരിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്.
രാജിക്ക് പിന്നാലെ വാർത്താസമ്മേളനം നടത്തിയ രാമലിംഗ റെഡ്ഡി, തനിക്ക് നൽകിയ വകുപ്പിൽ അതൃപ്തിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. “മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയുണ്ട്. എന്നാൽ മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് ലഭിക്കുമെന്ന് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്നും, എന്നാൽ പിന്നീട് അത് ലഭിക്കാത്തതാണ് തീരുമാനത്തിന് കാരണമെന്നും റെഡ്ഡി ആരോപിച്ചു. പകരം നൽകിയ വലിയ-ഇടത്തരം ജലസേചന വകുപ്പ് സ്വീകരിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട രാമലിംഗ റെഡ്ഡി, ബെംഗളൂരു വികസന വകുപ്പിന് പുറമെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ താൽപര്യമില്ലെന്ന നിലപാടിലായിരുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരുവിൽ എത്താനിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മല്ലികാർജുൻ ഖർഗെയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിനായാണ് അദ്ദേഹം എത്തുന്നത്.
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
പ്രതിപക്ഷ ഉപനേതാവ് തർക്കം; പരിഹാരമുണ്ടാകുമെന്ന് ബിനോയ് വിശ്വം
സംസ്ഥാനത്ത് അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍
നവകേരള യാത്ര മര്‍ദ്ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദമെന്ന് എസ്ഐമാരുടെ മൊഴി; എഡിജിപി അജിത് കുമാറിന് തിരിച്ചടി
അളിയന്റെ നിയമന വിവാദം: നിയമനത്തില്‍ നിയമതടസ്സമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതം; ഇഡി അന്വേഷണം തുടരുന്നതില്‍ തെറ്റില്ലെന്ന് എ.കെ. ബാലന്
ബിജെപി വിട്ട് അണ്ണാമലൈ
കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്: പ്രത്യേക അന്വേഷണ സംഘത്തില്‍ കൂടുതലും സിപിഎം അനുകൂല പൊലീസ് ഉദ്യോഗസ്ഥരെന്ന് പരാതി
കാലവര്‍ഷം എത്തി; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സിപിഐഎം ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു; തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്