News Kerala

കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്

Axenews | കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്

by webdesk3 on | 06-06-2026 01:27:52

Share: Share on WhatsApp Visits: 46


കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്


തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കും തിരിച്ചടി. കേസിലെ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നതായി കലൂര്‍ പിഎംഎല്‍എ കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഐഎം നേതാക്കളായ കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, എം.എം. വര്‍ഗീസ് എന്നിവരുള്‍പ്പെടെ 28 പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.

ബിഎന്‍എസ് വ്യവസ്ഥകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ക്ക് അവരുടെ വാദം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കരുവന്നൂര്‍ കേസില്‍ തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി ഈ വാദം അംഗീകരിച്ചില്ല. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ കോടതി അടുത്ത മാസം നാലിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു.

സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിക്കപ്പെടുന്ന കാലഘട്ടങ്ങളില്‍ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരായിരുന്നത് കെ. രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍, എം.എം. വര്‍ഗീസ് എന്നിവരാണ്. കേസിലെ പ്രതിപ്പട്ടികയില്‍ സിപിഐഎം പാര്‍ട്ടിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ 83 പ്രതികളാണ് കേസിലുള്ളത്.

തട്ടിപ്പിലൂടെ പ്രതികള്‍ 180 കോടി രൂപ സമ്പാദിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ആരോപണം. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 128 കോടി രൂപയുടെ സ്വത്തുക്കളും ആസ്തികളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment