by webdesk2 on | 06-06-2026 10:43:06
വയനാട് കോളിയാടിയില്‍ പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ച് നാല്‍പ്പതോളം സ്കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതില്‍ എട്ട് കുട്ടികളെ ഇന്ന് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗബാധിതരായ കുട്ടികളെ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു തീവ്രപരിചരണവും ചികിത്സയും നല്‍കിവരികയാണ്.
കുട്ടികള്‍ക്ക് ബാധിച്ചത് ബാക്ടീരിയല്‍ ഇന്ഫെക്ഷന് (Bacterial Infection) ആകാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയാണോ അതോ പടര്‍ന്നുപിടിക്കുന്ന തരത്തിലുള്ള വൈറല്‍ പനിയാണോ എന്ന കാര്യത്തിലും നിലവില്‍ സംശയമുണ്ട്. രോഗത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുന്നതിനായി കുട്ടികളുടെ ശരീരത്തില്‍ നിന്നുള്ള വിവിധ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിനു ശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂ.
പല കുട്ടികള്‍ക്കും കടുത്ത പനിയുണ്ടെങ്കിലും നിലവില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സിന്ധു അറിയിച്ചു. സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളും കുട്ടികള്‍ കഴിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പിതാവിനും പ്ലസ് ടു വിദ്യാര്‍ഥിയായ മകനും ക്രൂര മര്‍ദനം
കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്
കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്
വിജയ് സർക്കാരിന്റെ വാഗ്ദാനം നടപ്പായി; തമിഴ്നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു
പിഎം ശ്രീ വിവാദത്തിൽ വഴിത്തിരിവ്; പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍
നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്
ലൈറ്റര്‍ ഉപയോഗിച്ച് പൊളളിച്ചു, കുട്ടിയെ മര്‍ദിച്ചത് അഖിലയുടെ മൗനസമ്മതത്തോടെ; അഷ്കറിന്റെ മൊഴി പുറത്ത്
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
പ്രതിപക്ഷ ഉപനേതാവ് തർക്കം; പരിഹാരമുണ്ടാകുമെന്ന് ബിനോയ് വിശ്വം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്