by webdesk2 on | 04-06-2026 10:35:28
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും സർക്കാർ തീരുമാനം. നിലവിൽ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.
2024 ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയെത്തിയ പി പി ദിവ്യ അദ്ദേഹത്തിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായി ആരോപണമുണ്ട്. ഈ സംഭവത്തിന് പിന്നാലെ മാനസികമായി തകർന്ന നവീൻ ബാബു യാത്രയയപ്പിൽ ലഭിച്ച ഉപഹാരങ്ങൾ പോലും സ്വീകരിക്കാതെ കലക്ടറേറ്റ് വിട്ടിറങ്ങിയതായി സഹപ്രവർത്തകർ പറയുന്നു.അന്ന് രാത്രി നാട്ടിലേക്ക് മടങ്ങാൻ മലബാർ എക്സ്പ്രസിൽ ടിക്കറ്റ് എടുത്തിരുന്ന നവീൻ ബാബുവിനെ പിന്നീട് ട്രെയിനിൽ കണ്ടെത്താനായില്ല. തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും നടത്തിയ അന്വേഷണത്തിൽ കണ്ണൂരിലെ താമസസ്ഥലത്ത് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും, സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കേസിന്റെ വിവിധ വശങ്ങൾ വീണ്ടും പരിശോധിക്കപ്പെടും. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ആരോപണങ്ങളുടെ പശ്ചാത്തലം, ലഭ്യമായ തെളിവുകൾ എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം സഹായകരമാകുമെന്ന് നവീൻ ബാബുവിന്റെ കുടുംബവും വിവിധ സംഘടനകളും പ്രതികരിച്ചു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; സംസ്ഥാന കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറി പ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്; മകൾക്ക് ആശ്രിത നിയമനം നൽകും
അനുമതി ഇല്ലാതെ 18 ഇന മോഡിഫിക്കേഷനുകള്‍; വാഹന മോഡിഫിക്കേഷനില്‍ എംവിഡിയുടെ പട്ടിക പുറത്ത്
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്
ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കുവൈത്ത് എയര്‍വേയ്സ് എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്