by webdesk3 on | 03-06-2026 01:34:47
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സിപിഐഎം നേതാവും തളിപ്പറമ്പ് എംഎല്‍എയുമായ ടി.കെ. ഗോവിന്ദന്. പാര്‍ട്ടിക്കെതിരായ വോട്ടുകളില്‍ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാരുടേതാണെന്നും നേതൃത്വത്തിന്റെ സമീപനത്തോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് അന്ധത ബാധിച്ച നേതൃത്വമാണ് ഉണ്ടായിരുന്നതെന്ന് ആരോപിച്ച ടി.കെ. ഗോവിന്ദന്, താഴെത്തട്ടില്‍ നിന്നുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും കേള്‍ക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും അതാണ് പരാജയത്തിന് പ്രധാന കാരണമെന്നും വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു തിരിച്ചടി നേരിട്ടതെന്ന് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും യഥാര്‍ഥ പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം പഴയ രീതിയിലുള്ള ന്യായീകരണങ്ങളാണ് പാര്‍ട്ടി നേതൃത്വം തുടരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരും തളിപ്പറമ്പും ഉള്‍പ്പെടെ ഇടതുപക്ഷം പരാജയപ്പെട്ടത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ന്യൂനപക്ഷ വര്‍ഗീയതയുമാണ് പരാജയത്തിന് കാരണമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കുവൈത്ത് എയര്‍വേയ്സ് എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന് ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം; സിപിഎം അംഗമായതായി കെ.ടി ജലീല്‍
കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയത് സീരിയല്‍ കില്ലര്‍?; അന്വേഷണം വ്യാപിപിച്ച് പൊലീസ്
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്