News India

ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Axenews | ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

by webdesk3 on | 03-06-2026 01:56:35

Share: Share on WhatsApp Visits: 4


  ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്



ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ മാളവ്യനഗറിലുള്ള ഒരു ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും വിദേശ പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തിനിടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ പലരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ 9.45 ഓടെയാണ് സംഭവത്തെക്കുറിച്ച് ദില്ലി ഫയര്‍ സര്‍വീസ് വകുപ്പിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നിരവധി അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 37 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താനായതായും പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

ബേസ്മെന്റ് ഉള്‍പ്പെടെ അഞ്ച് നിലകളുള്ള ഹോട്ടലില്‍ 25 മുറികളുണ്ടായിരുന്നുവെങ്കിലും ആറ് മുറികള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ചട്ടങ്ങള്‍ ലംഘിച്ച് ബേസ്മെന്റിലും മറ്റ് ഭാഗങ്ങളിലും ആളുകളെ താമസിപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്.

ഇടുങ്ങിയ കെട്ടിടവും ആവശ്യമായ അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ വഴിയും അഗ്‌നിരക്ഷാസേനയ്ക്ക് വെല്ലുവിളിയായി.


Share:

Search

Recent News
Popular News
Top Trending


Leave a Comment