News Kerala

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്

Axenews | കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍; ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്

by webdesk2 on | 04-06-2026 08:49:19

Share: Share on WhatsApp Visits: 7


കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്താമാകുന്ന ധവളപത്രം ഇന്ന് സഭയില്‍;  ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ധവളപത്രത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കും. തുടര്‍ന്ന്, മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും വിശദാംശങ്ങള്‍ സഭയെ അറിയിക്കുകയും ചെയ്യും.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്ന് സഭയില്‍ വയ്ക്കുന്നത്. ഈ സമിതിയുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളുമാകും വരാനിരിക്കുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സാമ്പത്തിക നീക്കിയിരുപ്പുകളും ബാധ്യതകളുമാകും ധവളപത്രത്തില്‍ പ്രധാനമായും ഉണ്ടാവുക. കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക വിനിയോഗം, നികുതി പിരിവിലുണ്ടായ വലിയ വീഴ്ചകള്‍ എന്നിവ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തും. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ കൃത്യമായ കണക്കുകളും അവയുടെ വിനിയോഗവും സംബന്ധിച്ച വിവരങ്ങളും ഇതില്‍ വിശദീകരിക്കും.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന പരിഷ്‌കരണ നിര്‍ദേശങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ വലിയ തോതില്‍ ആശ്രയിച്ചിരുന്ന കിഫ്ബിയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും കാര്യമായ പൊളിച്ചെഴുത്തുകള്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിലൂടെ മുന്നോട്ട് വച്ചേക്കും.

അതേസമയം സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കാനാണ് ധാരണ. സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണത്തിന് തടയിടാനാണ് ബദല്‍ നീക്കം. 


Share:

Search

Recent News
Popular News
Top Trending


Leave a Comment