by webdesk3 on | 03-06-2026 01:48:41
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഏഴാം പ്രതിയായ അശ്വിന് പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആക്ഷേപം ഉയരുന്നു. പരോളില്‍ കഴിയുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍സ് വീഡിയോയാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
റിയല്‍ അശ്വിന് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടരുതെന്ന പരോള്‍ വ്യവസ്ഥ ലംഘിച്ചതായാണ് വിമര്‍ശനം. മീശ പിരിച്ചും പുകയൂതി വിട്ടും സ്ലോ മോഷന്‍ ദൃശ്യങ്ങളോടെ കാറിലേക്ക് കയറുന്ന രീതിയിലുള്ള വീഡിയോയാണ് അശ്വിന് പോസ്റ്റ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് വീഡിയോ പിന്നീട് പിന്‍വലിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ അനുവദിച്ചതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ കെട്ടടങ്ങുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നത്. നേരത്തെ, കൂട്ടപ്പരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞിരുന്നു.
ലോക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ പുറത്തിറങ്ങിയ പ്രതികള്‍ നാട്ടിലെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്, പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികള്‍ക്കും ഒരുമിച്ചാണ് പരോള്‍ അനുവദിച്ചിരുന്നത്. ഒന്നാം പ്രതി പീതാംബരന് ഉള്‍പ്പെടെയുള്ള അഞ്ച് പേര് മെയ് 18നും മറ്റൊരു പ്രതി മെയ് 20നും പരോളില്‍ പുറത്തിറങ്ങിയിരുന്നു.
ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കുവൈത്ത് എയര്‍വേയ്സ് എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന് ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം; സിപിഎം അംഗമായതായി കെ.ടി ജലീല്‍
കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയത് സീരിയല്‍ കില്ലര്‍?; അന്വേഷണം വ്യാപിപിച്ച് പൊലീസ്
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്