by webdesk3 on | 03-06-2026 01:51:01
കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കി.
വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുകയും പുതിയ യാത്രാസമയ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി കുവൈത്ത് എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും നിരന്തരം പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
പ്രാദേശിക സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ലക്ഷ്യമാക്കി ഇന്ന് നടന്ന ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കുകയും അവിടെ ഇറങ്ങാനിരുന്ന നിരവധി വിമാനങ്ങള്‍ സമീപ രാജ്യങ്ങളിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തതായി കുവൈത്തിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ദില്ലി ഹോട്ടലില്‍ വന്‍ തീപിടിത്തം; 20 പേര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കുവൈത്ത് എയര്‍വേയ്സ് എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
പരോള്‍ വ്യവസ്ഥ ലംഘിച്ചു; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വിവാദത്തില്‍
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ വിമര്‍ശനം
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന് ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം; സിപിഎം അംഗമായതായി കെ.ടി ജലീല്‍
കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയത് സീരിയല്‍ കില്ലര്‍?; അന്വേഷണം വ്യാപിപിച്ച് പൊലീസ്
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്