News Kerala

തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്‍

Axenews | തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്‍

by webdesk3 on | 23-05-2026 01:40:11

Share: Share on WhatsApp Visits: 3


തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്‍


ന്യൂഡല്‍ഹി: പാര്‍ട്ടി കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ചര്‍ച്ചകളും വിമര്‍ശനങ്ങളും സിപിഐഎമ്മിന്റെ സംഘടനാ രീതിയുടെ ഭാഗമാണെന്നും മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍. കേരളത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ വിഷയങ്ങള്‍ കേരളത്തില്‍ ചോദിക്കണമെന്നായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ബന്ധപ്പെട്ട പാര്‍ട്ടി കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗങ്ങളിലും മറ്റ് പാര്‍ട്ടി യോഗങ്ങളിലും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും എന്നാല്‍ ആ ചര്‍ച്ചകളിലെ ഓരോ അഭിപ്രായവും പുറത്തുവന്ന് പറയുന്നത് പാര്‍ട്ടി രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി തീരുമാനം കൈക്കൊണ്ടാല്‍ അത് ജനങ്ങളെ അറിയിക്കാനാണ് മാധ്യമങ്ങളോട് വിശദീകരിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും മാധ്യമസൃഷ്ടിയും ഊഹാപോഹങ്ങളുമാണെന്നും അതിനൊന്നും മറുപടി പറയാനാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

വിമര്‍ശനങ്ങളും സ്വയം വിമര്‍ശനവും തെറ്റുകള്‍ കണ്ടെത്തിയും തിരുത്തിയും മുന്നോട്ടുപോകുന്നതാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തനശൈലിയെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുകള്‍ തിരുത്താന്‍ തയ്യാറുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നും വിമര്‍ശനം പാര്‍ട്ടി നടപടി ക്രമത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment