by webdesk2 on | 23-05-2026 01:26:01
കണ്ണൂര്‍: സംസ്ഥാനത്ത് ഔദ്യോഗികമായി പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിലുള്ളത് പവര്‍ ഫെയിലിയര്‍ ആണെന്നും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാലാണ് ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സം നേരിടുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടി ചെറിയ തോതില്‍ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച മന്ത്രി, പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉറപ്പുനല്‍കി.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ കൃത്യമായി നടപ്പാക്കാനുള്ള ഫോളോ-അപ്പ് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പ്രഖ്യാപനങ്ങള്‍ വെറും വാക്കുകളാക്കാതെ പ്രാവര്‍ത്തികമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ നിലച്ചുപോയ പ്രധാന പദ്ധതികളുടെ നിലവിലെ അവസ്ഥ വിലയിരുത്താന്‍ പ്രത്യേക അവലോകന യോഗം (റിവ്യൂ) ചേരും. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും, ആരോഗ്യ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് അവിടുത്തെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തി അടിയന്തിര പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളോട് സര്‍ക്കാര്‍ സീറോ ടോളറന്‍സ് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയ മന്ത്രി, സ്ത്രീ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അംഗനവാടി ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. കുട്ടികള്‍ക്ക് ബിരിയാണി നല്‍കണമെന്ന മുന്‍ നിര്‍ദ്ദേശം നിലവിലെ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കെട്ടിടങ്ങളുടെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. നിലവില്‍ ക്ഷീര മേഖല കടുത്ത പ്രതിസന്ധിയിലാണ്. മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച പാല്‍ വില വര്‍ദ്ധനവ് ഈ സര്‍ക്കാരിന്റെ നേട്ടമായി വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും, വില വര്‍ദ്ധിപ്പിക്കാതെ തന്നെ ക്ഷീരമേഖലയെ സഹായിക്കാന്‍ പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്
രാഹുല്‍ ഗാന്ധിയെ കണ്ട് വിഡി സതീശന്
ലഹരി മാഫിയക്കെതിരെ ഓപ്പറേഷന് തുഫാന്‍; പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല
മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ ഉണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ചര്‍ച്ചയായി
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും, ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും കിട്ടും: ഗതാഗതമന്ത്രി സി പി ജോണ്‍
രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം
വിഡി സതീശന് ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയുടെ വര്‍ധന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്