by webdesk3 on | 23-05-2026 01:31:32
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരി മാഫിയയെ ശക്തമായി നേരിടുന്നതിനായി ഓപ്പറേഷന് തുഫാന്‍ - ദ നര്‍ക്കോ ഹണ്ട് എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സ്റ്റേഷനുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ലഹരി സംഘങ്ങളുടെ വേരറുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിപിയും പൊലീസ് ഉപദേഷ്ടാവും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തുന്ന എല്ലാവരെയും സൗഹൃദപരമായി സ്വീകരിക്കുന്ന രീതിയിലേക്ക് സംവിധാനം മാറും. സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുകയും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.
പരാതികളുമായി എത്തുന്നവരുടെ പ്രശ്നങ്ങള്‍ സമചിത്തതയോടെ കേള്‍ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്നും പൊലീസ് പരിശീലന സിലബസിലും മാറ്റം വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ജനങ്ങളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന രീതിയിലേക്ക് പ്രവര്‍ത്തന ശൈലി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്
രാഹുല്‍ ഗാന്ധിയെ കണ്ട് വിഡി സതീശന്
ലഹരി മാഫിയക്കെതിരെ ഓപ്പറേഷന് തുഫാന്‍; പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല
മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ ഉണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ചര്‍ച്ചയായി
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും, ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും കിട്ടും: ഗതാഗതമന്ത്രി സി പി ജോണ്‍
രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം
വിഡി സതീശന് ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയുടെ വര്‍ധന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്