by webdesk2 on | 23-05-2026 07:35:43
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ സെക്രട്ടറിയായി ഡോക്ടര്‍ രത്തന്‍ യു. ഖേല്‍ക്കറെ നിയമിച്ചു. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രധാന തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള പുതിയ തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.
കര്‍ണാടക സ്വദേശിയായ രത്തന്‍ യു. ഖേല്‍ക്കര്‍ 2003 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2024 ഡിസംബര്‍ നാലിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. മുന്‍പ് ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് ചെയര്മാന് എന്നീ നിലകളിലും വിവിധ ജില്ലകളില്‍ കളക്ടറായും അദ്ദേഹം മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013-ല്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആയിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
ഇതിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യുവാണ് പുതിയ മീഡിയ സെക്രട്ടറി. സീജി ജി.എസ് പ്രസ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. കെ.പി.കെ തിലകന്, അനീഷ് അനിരുദ്ധന്, മോഹനചന്ദ്രന് എന്നിവരെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിലവില്‍ നിശ്ചയിച്ചിട്ടില്ല.
ടി. ശ്രീകുമാറിനെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും, എം. പത്മകുമാര്‍, പി.എ എബിമോന്, പി.എന്‍ മനോജ്കുമാര്‍, എസ്. ജാഫര്‍ഖാന്‍, എ. ജയചന്ദ്രന്, ഒ.ടി പ്രകാശ് എന്നിവരെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. ടി.സി വിനീത് (പേഴ്സണല്‍ അസിസ്റ്റന്റ്), എം.ബി സുരേഷ് ബാബു, എം.കെ പ്രശാന്ത്, വി.കെ കമറുദ്ദീന്, കെ. ഹരിനാഥ് (അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍) എന്നിവരും സ്റ്റാഫില്‍ ഉള്‍പ്പെടുന്നു. കൂടാതെ എസ്. ജയകുമാര്‍ സെക്ഷന്‍ ഓഫീസറായും, ടി.ഡി ജോസഫ്, വി.ജെ ആഷിഫ് എന്നിവര്‍ ക്ലാര്‍ക്കുമാരായും പുതിയ പേഴ്സണല്‍ സ്റ്റാഫ് സംഘത്തില്‍ ചുമതലയേല്‍ക്കും.
രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം
വിഡി സതീശന് ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയുടെ വര്‍ധന
കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം; സൂചി ശരീരത്തില്‍ കുടുങ്ങിയതായി പരാതി
ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം; അമ്മയുടെ ചികിത്സയ്ക്കായി മൂന്ന് ദിവസം പുറത്തിറങ്ങാം
ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി; ബിനോയ് വിശ്വത്തിനും വിമര്‍ശനം
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിണറായിയുടെ ധാര്‍ഷ്ട്യം കാരണം; കടുത്ത വിമര്‍ശനം
സിപിഐഎമ്മില്‍ വിമര്‍ശന കൊടുങ്കാറ്റ്; പിണറായിക്കും എംവി ഗോവിന്ദനും എതിരെ കടുത്ത അതൃപ്തി
നീറ്റ് പരീക്ഷ നടത്തിപ്പിൽ മാറ്റത്തിനൊരുങ്ങി കേന്ദ്രം; പ്രായപരിധി നിശ്ചയിക്കാൻ നീക്കം
പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്