News India

വിഡി സതീശന്‍ ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച

Axenews | വിഡി സതീശന്‍ ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച

by webdesk2 on | 23-05-2026 07:27:00

Share: Share on WhatsApp Visits: 3


വിഡി സതീശന്‍ ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ എഐസിസി നേതൃത്വവുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. പുതുതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന്റെ കെപിസിസി  അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ വടംവലി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ഡല്‍ഹി സന്ദര്‍ശനം എന്നത് രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ഡിസിസി, കെപിസിസി നേതൃസ്ഥാനങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ വിഭാഗം ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. നിലവില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍, മാത്യു കുഴല്‍നാടന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പേരുകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതിനുപുറമേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ഡിസിസി അധ്യക്ഷന്മാര്‍ക്ക് പകരം പുതിയ ഭാരവാഹികളെ കണ്ടെത്തുന്ന കാര്യത്തിലും ഈ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകും.

അതേസമയം, മുഖ്യമന്ത്രിയായ ശേഷമുള്ള വി.ഡി. സതീശന്റെ ആദ്യ ഡല്‍ഹി സന്ദര്‍ശനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് വരവേറ്റത്. കേരള ഹൗസില്‍ എത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിദ്യാര്‍ത്ഥികളും കേരള ഹൗസ് എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികളും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

കേരളത്തില്‍ തനിക്ക് അനുവദിച്ച സുരക്ഷയും അകമ്പടി വാഹനങ്ങളും മുഖ്യമന്ത്രി പരമാവധി ചുരുക്കിയിരുന്നെങ്കിലും ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഡല്‍ഹി പോലീസിന്റെയും കേരള പോലീസിന്റെയും സുരക്ഷാ വാഹനങ്ങളുടെ വലിയൊരു വ്യൂഹം തന്നെ വി.ഡി. സതീശന് അകമ്പടിയായുണ്ടായിരുന്നു. എന്നാല്‍, ഈ കനത്ത സുരക്ഷാ വലയങ്ങള്‍ക്കൊന്നും തന്നെ അവിടെ തടിച്ചുകൂടിയ വിദ്യാര്‍ത്ഥികളുടെയും കോണ്‍ഗ്രസ് അനുകൂലികളുടെയും ആഹ്ലാദപ്രകടനങ്ങളെ തടഞ്ഞുനിര്‍ത്താനായില്ല. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ആവശ്യവുമായി അവര്‍ കൊച്ചിന്‍ ഹൗസിലേക്ക് ഇരച്ചുകയറുകയും, അദ്ദേഹത്തോടൊപ്പം ഫോട്ടോകള്‍ എടുത്ത ശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment