News Kerala

മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

Axenews | മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

by webdesk3 on | 23-05-2026 01:27:05

Share: Share on WhatsApp Visits: 12


 മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മൃതദേഹമാണിതെന്ന നിഗമനത്തിലാണ് അന്വേഷണസംഘത്തിന്റെ നടപടി. എന്നാല്‍ മൃതദേഹം ഉപേക്ഷിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായിട്ടില്ല.

ഒരു മാസം മുന്‍പാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ചവറുകൂനയില്‍ ആറുമാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന് ഏറെ പഴക്കമുണ്ടെന്നും ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിക് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച മൃതദേഹമാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. എന്നാല്‍ മൃതദേഹം എവിടെ നിന്നെത്തി, ആരാണ് ഉപേക്ഷിച്ചത് എന്നീ കാര്യങ്ങളില്‍ തെളിവുകള്‍ ലഭിക്കാതിരുന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment