by webdesk3 on | 23-05-2026 01:24:10
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ചേര്‍ന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്‍ പാളിച്ച പറ്റിയെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. ചില നേതാക്കള്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്നും ആസൂത്രിതമായി ചിലരെ മത്സരരംഗത്ത് കെട്ടിവയ്ക്കുന്ന സാഹചര്യം ഉണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നേതൃത്വം നടത്തിയില്ലെന്നും നേതാക്കള്‍ സമയോചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ വിമത സ്ഥാനാര്‍ഥിത്വം ഒഴിവാക്കാനാകുമായിരുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി ഗൗരവത്തോടെ പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.
കേരളത്തിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന വിലയിരുത്തലാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെങ്കിലും ജനങ്ങളില്‍ മാറ്റം വേണമെന്ന മനോഭാവം ശക്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫിന്റെ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
സംസ്ഥാനത്തെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാന്‍ വിശാലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടിയും സിപിഐഎം വിട്ടുപോയ നേതാക്കളുടെ വിജയവും ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചു.
തെറ്റുകള്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം: ഇ പി ജയരാജന്
രാഹുല്‍ ഗാന്ധിയെ കണ്ട് വിഡി സതീശന്
ലഹരി മാഫിയക്കെതിരെ ഓപ്പറേഷന് തുഫാന്‍; പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് രമേശ് ചെന്നിത്തല
മെഡിക്കല്‍ കോളേജ് പരിസരത്തെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
സംസ്ഥാനത്ത് പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ ഉണ്ട്: വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകള്‍ ചര്‍ച്ചയായി
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര സൗജന്യമാക്കും, ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളവും പെന്‍ഷനും കിട്ടും: ഗതാഗതമന്ത്രി സി പി ജോണ്‍
രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം
വിഡി സതീശന് ഡല്‍ഹിയില്‍: എഐസിസി നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയുടെ വര്‍ധന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്