by webdesk2 on | 15-05-2026 07:45:00
തൃശൂര്‍: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ഇടഞ്ഞ രമേശ് ചെന്നിത്തല ഒടുവില്‍ മൗനം വെടിഞ്ഞു. വി ഡി സതീശന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല ഗുരുവായൂരില്‍ പറഞ്ഞു. മന്ത്രിമാര്‍ ആരൊക്കെ ആകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് നന്ദികേട് ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കാന് തയ്യാറായില്ല.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഇന്ന് സംസ്ഥാനത്തെത്തും. ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാനും ആഭ്യന്തര വകുപ്പ് നല്‍കാനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ന് തലസ്ഥാനത്തെത്തുന്ന അദ്ദേഹത്തിന് അനുയായികള്‍ വലിയ സ്വീകരണം ഒരുക്കുന്നുണ്ട്. കൂടാതെ കെ.സി. വേണുഗോപാലുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
നേരത്തെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കുന്നതില്‍ ചെന്നിത്തല പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും പാര്‍ട്ടി അച്ചടക്കം പാലിച്ചിട്ടും താന്‍ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും നേതാക്കളുമായി സംസാരിക്കാന്‍ തയ്യാറാകാതെ തിരുവനന്തപുരത്ത് നിന്ന് ഹരിപ്പാടേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു.
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
വി ഡി സതീശന് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനം: ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്
ഇനി സതീശന് യുഗത്തിലേക്ക്; വിഡി സതീശന് മുഖ്യമന്ത്രി
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്