by webdesk3 on | 14-05-2026 01:10:51
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അസംതൃപ്തിലെന്ന് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡിനെ തന്റെ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചതായി സൂചനകള്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ സീനിയോറിറ്റി പരിഗണിക്കാത്തതാണ് പ്രധാനമായും ചെന്നിത്തലയുടെ വിമര്‍ശനം. അവഗണന നേരിട്ടുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, വീട്ടിലെ മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി കാറില്‍ കയറി പോയതായും റിപ്പോര്‍ട്ടുകളുണ്ട്. നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാല ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം, തന്റെ അസന്തോഷം രാഹുല്‍ ഗാന്ധിയോടു പോലും മറച്ചുവച്ചില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇതിനിടെ, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് അഭിനന്ദനങ്ങളുമായി കെ സി വേണുഗോപാല്‍ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും തീരുമാനം പൂര്‍ണ സംതൃപ്തികരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
വി ഡി സതീശന് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനം: ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്
ഇനി സതീശന് യുഗത്തിലേക്ക്; വിഡി സതീശന് മുഖ്യമന്ത്രി
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും
കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്