by webdesk2 on | 15-05-2026 07:35:15
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു വിലവര്‍ധനവ് ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയ്ക്ക് അടുത്തെത്തി.
കേരളത്തിലെ പ്രധാന നഗരങ്ങളിലും വിലയില്‍ വലിയ മാറ്റമാണുണ്ടായത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110.76 രൂപയായും ഡീസല്‍ വില 99.64 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 105 രൂപയ്ക്കടുത്താണ് നിലവിലെ നിരക്ക്. കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും മൂന്ന് രൂപയുടെ വര്‍ധനവ് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കണക്കിലെടുത്ത് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ, കോവിഡ് കാലത്തിന് സമാനമായ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രിയും ജനങ്ങളോട് ആഹ്വാനം ചെയ്തു. മാതൃകയെന്നോണം പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് വിപണി.
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
വി ഡി സതീശന് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനം: ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്
ഇനി സതീശന് യുഗത്തിലേക്ക്; വിഡി സതീശന് മുഖ്യമന്ത്രി
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്