by webdesk3 on | 14-05-2026 01:29:32 Last Updated by webdesk3
മലപ്പുറം: സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അവസാന നിമിഷവും മുസ്ലീം ലീഗിന്റെ നിലപാട് തേടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തി. ലീഗിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചെങ്കിലും യാതൊരു മാറ്റവുമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.
ഇതോടെ, തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാന്‍ഡ് ലീഗിനെ അറിയിക്കുകയായിരുന്നു. ഖര്‍ഗെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഫോണില്‍ സംസാരിച്ചു.
ദിവസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ അന്തിമ തീരുമാനമെടുത്തത്. പ്രതിപക്ഷ നേതാവായ സതീശനെയാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
ദില്ലിയില്‍ എഐസിസി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക്, അജയ് മാക്കന്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവര്‍ പങ്കെടുത്തു.
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
വി ഡി സതീശന് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പ്രഖ്യാപനം: ചെന്നിത്തല കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്
ഇനി സതീശന് യുഗത്തിലേക്ക്; വിഡി സതീശന് മുഖ്യമന്ത്രി
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും
കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്