News Kerala

മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍

Axenews | മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍

by webdesk3 on | 14-05-2026 01:15:47

Share: Share on WhatsApp Visits: 67


മുഖ്യമന്ത്രി പ്രഖ്യാപനം: വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാല്‍



തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് അഭിനന്ദനങ്ങളുമായി കെ സി വേണുഗോപാല്‍ എംപി രംഗത്തെത്തി. സതീശന് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തില്‍ എത്തിച്ചതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ആ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രിയെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഹൈക്കമാന്‍ഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തോടൊപ്പം നില്‍ക്കുന്നതായും താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. നേതൃത്വം എല്ലാ വശങ്ങളും വിലയിരുത്തിയാണ് തീരുമാനം എടുത്തതെന്നും പാര്‍ട്ടിക്കൊപ്പം നിലകൊള്ളാനാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ രംഗത്ത് നാല്‍പത്തിയഞ്ച് വര്‍ഷത്തെ അനുഭവമുണ്ടായതിനാല്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും പിന്നോട്ടില്ലെന്നും വിമര്‍ശകര്‍ക്ക് അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment