News Kerala

വി ഡി സതീശന്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Axenews | വി ഡി സതീശന്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

by webdesk3 on | 14-05-2026 01:21:04

Share: Share on WhatsApp Visits: 11


 വി ഡി സതീശന്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും



തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകകക്ഷികള്‍ക്കും സതീശന്‍ നന്ദി അറിയിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും അത് ആത്മാര്‍ത്ഥമായി നിര്‍വഹിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സംസാരിച്ചത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment