News Kerala

കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്‍

Axenews | കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്‍

by webdesk3 on | 14-05-2026 01:37:01

Share: Share on WhatsApp Visits: 4


കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്‍


തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി ഡി സതീശന് പാര്‍ട്ടിയെയും ജനങ്ങളെയും സഹപ്രവര്‍ത്തകരെയും ഘടകകക്ഷികളെയും നന്ദി അറിയിച്ചു. തന്റെ മേല്‍ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും അത് ദൈവീകമായ നിയോഗമായി കാണുന്നതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ ഒരു ശക്തമായ ടീം രൂപീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്കൊണ്ട് മാത്രം ഒന്നും ചെയ്യാനാകില്ലെന്നും എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കേരളം സൃഷ്ടിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും അദ്ദേഹം പ്രത്യേകിച്ച് പരാമര്‍ശിച്ചു. എഐസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

കേരളത്തെ രക്ഷിക്കാന്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ശക്തമായ ടീം രൂപീകരിക്കുമെന്നും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment