by webdesk2 on | 14-05-2026 09:22:53 Last Updated by webdesk2
തിരുവനന്തപുരം: രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന യോഗത്തില്‍ ആവശ്യമുന്നയിക്കും. ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് യോഗത്തില്‍ പങ്കെടുക്കാനായി ഉടന്‍ പുറപ്പെടും. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം നടക്കുന്ന ഘടകകക്ഷി യോഗത്തില്‍ തങ്ങളുടെ ആവശ്യം ഉന്നയിക്കാനാണ് പാര്‍ട്ടിയുടെ നീക്കം.
മറുഭാഗത്ത്, മുസ്ലിം ലീഗും നിര്‍ണ്ണായകമായ ആലോചനകളിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇന്ന് രാത്രിയോടെ ലീഗ് നേതാക്കളുടെ യോഗം ചേരും. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ രാത്രിയോടെ തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമാകും ലീഗ് തങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിക്കുക. ആര്‍എസ്പി ഉള്‍പ്പെടെയുള്ള മറ്റ് ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാകും പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്രവച്ച കവറില്‍ ദീപ ദാസ്മുന്ഷിക്ക് കൈമാറാനാണ് സാധ്യത. യോഗത്തിന് മുന്‍പ് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകളും അടയുന്നു. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും
കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്
അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 82.50%; മുന്നില്‍ തിരുവനന്തപുരം മേഖല
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്