by webdesk2 on | 14-05-2026 09:10:58
തിരുവനന്തപുരം: പത്ത് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനില്‍ ചേരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാകും നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുക. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് ഒരു പേരിലേക്ക് എത്തിയെന്നാണ് സൂചനകള്‍. എന്നാല്‍ പ്രഖ്യാപനം വരുന്നത് വരെ ഈ പേര് അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ നിലപാടുകള്‍ കൂടി പരിഗണിച്ച ശേഷമാണ് ഖര്‍ഗെയും രാഹുലും അന്തിമ ഫോര്‍മുല തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി എന്നിവര്‍ തിരുവനന്തപുരത്ത് എത്തും. എംഎല്‍എമാരുടെ പിന്തുണയില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കമുണ്ടെങ്കിലും, മുസ്ലിം ലീഗിന്റെ നിലപാടും സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയും വി.ഡി. സതീശന് അനുകൂലമായ ഘടകങ്ങളാണ്.
വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നതെങ്കില്‍ രമേശ് ചെന്നിത്തലയുടെ പേരിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് യുഡിഎഫ് നേതൃയോഗവും നിശ്ചയിച്ചിട്ടുണ്ട്. ഘടകകക്ഷി എംഎല്‍എമാരോടും അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് മുന്നണിയുടെ നീക്കം.
മുഖ്യമന്ത്രി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സത്യപ്രതിജ്ഞ ശനിയാഴ്ചയെന്ന് സൂചന
കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച
രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആവശ്യമുന്നയിക്കും
കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്
മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്
അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 82.50%; മുന്നില്‍ തിരുവനന്തപുരം മേഖല
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്