News Kerala

മൂന്നിലാര്?; സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്

Axenews | മൂന്നിലാര്?; സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്

by webdesk2 on | 10-05-2026 08:01:07

Share: Share on WhatsApp Visits: 5


മൂന്നിലാര്?;  സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ തുടരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേര് മാത്രമായി ഉയര്‍ത്തിക്കാട്ടാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇന്നലെ നടന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്ന മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുഡിഎഫിലെ ഘടകകക്ഷികളുമായി കൂടി ആലോചിച്ച ശേഷം മാത്രമേ പ്രഖ്യാപനം നടത്താവൂ എന്ന ആവശ്യവും ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. പ്രഖ്യാപനത്തിന് മുന്‍പ് തങ്ങളെ അറിയിക്കണമെന്ന് ഘടകകക്ഷികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ക്ക് പുറമെ, ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ തീരുമാനം. അതേസമയം, ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും പൂര്‍ണ്ണമായും അംഗീകരിക്കുമെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുന്നത് തടയാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്തമായി അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമാകാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment