by webdesk2 on | 10-05-2026 08:07:48
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എഐഎഡിഎംകെ പിളര്‍പ്പിലേക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രി സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ 36 എംഎല്‍എമാരാണ് പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പൊതുതാല്പര്യത്തേക്കാള് ഉപരി സ്വന്തം നിലനില്‍പ്പിനായി പളനിസ്വാമി ശ്രമിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. ബിജെപി സഖ്യം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വിമത നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.വി. ഷണ്മുഖം, എസ്.പി. വേലുമണി തുടങ്ങിയ പ്രമുഖ നേതാക്കള്‍ നടന് വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകവുമായി (ടിവികെ) ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എടപ്പാടി പളനിസ്വാമി ഡിഎംകെ പിന്തുണ തേടുന്നത് വോട്ടര്‍മാരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ച ഷണ്മുഖം വിഭാഗം, തങ്ങളാണ് യഥാര്‍ത്ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെട്ട് സഭയില്‍ പ്രത്യേക ഗ്രൂപ്പായി മാറാനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകുകയാണെങ്കില്‍ വിജയ്യെ പിന്തുണയ്ക്കാനാണ് ഇവരുടെ പ്രാഥമിക തീരുമാനം.
വിമത എംഎല്‍എമാര്‍ തിങ്കളാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങള്‍ അടിമുടി മാറുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സി.വി. ഷണ്മുഖത്തിന്റെ വസതിയില്‍ ഒത്തുചേര്‍ന്ന 36 എംഎല്‍എമാരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ രാഷ്ട്രീയ നീക്കം എടപ്പാടി പളനിസ്വാമിക്ക് കനത്ത വെല്ലുവിളിയാകുമ്പോള്‍, പുതിയ കക്ഷിയായ ടിവികെയ്ക്ക് നിയമസഭയില്‍ നിര്‍ണ്ണായക സ്വാധീനം നേടിക്കൊടുക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; എടപ്പാടിക്കെതിരെ 36 എംഎല്‍എമാര്‍ രംഗത്ത്, നിയമസഭയില്‍ വിജയ് യെ പിന്തുണച്ചേക്കും
മൂന്നിലാര്?; സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്
കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി
മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണായകം
മുഖ്യമന്ത്രി തര്‍ക്കത്തില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം; എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് സംസ്കാരത്തിന് വിരുദ്ധമായ പ്രവണതകള്‍ അവസാനിപ്പിക്കണം: ടി. സിദ്ദിഖ്
പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന
കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്