by webdesk3 on | 02-05-2026 01:38:07
കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന ഗുരുതര ആരോപണം. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കിയെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാചകക്കാരന്റെ പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്ദനശ്രമമെന്ന് കുട്ടിയുടെ മൊഴി. താന്‍ പണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചിട്ടും വാര്‍ഡനും പാചകക്കാരനും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ രക്ഷിതാവിനെ വിളിച്ച് കുട്ടിയെ വീട്ടിലേക്ക് അയച്ചിരുന്നു.
വീട്ടിലെത്തിയ ശേഷമാണ് കുട്ടി സംഭവവിവരം അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹോര്‍മുസില്‍ ആക്രമണം; ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്
വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്
വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്