by webdesk3 on | 08-05-2026 01:00:28
ഇടുക്കി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വി.ഡി. സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി). ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.
ഇന്നലെ തൊടുപുഴയില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ആഹ്വാനം ചെയ്ത് വി.ഡി. സതീശനെ പിന്തുണച്ച് ഒരു വിഭാഗം പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമന് ഡിസിസി വാട്സാപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് നടപടി വേഗത്തിലായത്.
ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ. താജുദ്ദീന്, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിന് മൈലാടി എന്നിവരെയാണ് പദവികളില്‍ നിന്ന് നീക്കം ചെയ്തത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണ് നടപടിക്ക് കാരണമെന്നാണ് ഡിസിസിയുടെ വിശദീകരണം.
ഇതിനിടെ, നടപടി ഉണ്ടായിട്ടും നേതാക്കളെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന പ്രവണത ജില്ലയില്‍ തുടരുന്നു. അടിമാലി, മാങ്കുളം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
ക്രമസമാധാന നില തകര്‍ന്ന് ബംഗാള്‍; സംഘര്‍ഷങ്ങളില്‍ ഇതുവരെ നാലുപേര്‍ക്ക് ജീവന് നഷ്ടമായി
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്