News India

വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്

Axenews | വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്

by webdesk2 on | 09-05-2026 08:32:48 Last Updated by webdesk2

Share: Share on WhatsApp Visits: 20


വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഇന്ന് അറുതിയായേക്കും. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് ഇന്നലെ ഗവര്‍ണറെ കണ്ട് 116 എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറിയെങ്കിലും, സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ സംബന്ധിച്ച കൃത്യമായ രേഖകള്‍ ലഭ്യമാകാത്തതാണ് ഇതിന് കാരണം.

ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാര്‍ട്ടികള്‍ ടിവികെയ്ക്ക് പിന്തുണ നല്‍കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സിപിഐഎമ്മും സിപിഐയും മാത്രമാണ് നിലവില്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് കൈമാറിയിട്ടുള്ളത്. വിജയ് ഇന്നലെ രാത്രിയോടെ ഗവര്‍ണറെ കണ്ട് ഈ രണ്ട് പാര്‍ട്ടികളുടെയും പിന്തുണയുള്‍പ്പെടെയുള്ള 116 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചത്. പിന്തുണ അറിയിച്ച പാര്‍ട്ടികളുടെ ഓഫീസുകളില്‍ വിജയ് നേരിട്ടെത്തി നന്ദി അറിയിക്കുകയും ചെയ്തു.

എന്നാല്‍ മുസ്ലിം ലീഗ് പിന്തുണയുടെ കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള പിന്തുണയാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇതോടെയാണ് പിന്തുണ നല്‍കുന്നവരുടെ എണ്ണത്തില്‍ വ്യക്തതയില്ലാതെ വന്നത്. രണ്ട് എംഎല്‍എമാരുള്ള വിസികെയുടെ (വിടുതലൈ ചിരുതൈകള്‍ കക്ഷി) തീരുമാനം നിര്‍ണ്ണായകമാണ്. പിന്തുണ സംബന്ധിച്ച് ഇന്ന് തീരുമാനം അറിയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തോള്‍ തിരുമാവലവന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിസികെയുടെയും മറ്റു ചില പാര്‍ട്ടികളുടെയും പിന്തുണ ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടിവികെ ക്യാമ്പ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment