by webdesk2 on | 08-05-2026 11:52:29
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിര്‍ണ്ണയം നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണകക്ഷിയായ യുഡിഎഫിന്റെ മിന്നും വിജയത്തിന്റെ ശോഭ കെടുത്താന്‍ ഇത്തരം തര്‍ക്കങ്ങള്‍ കാരണമാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഭരണത്തിലേക്ക് കടക്കണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, ലീഗിനെതിരെ മാത്യു കുഴല്നാടന് നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വികാരവും ലീഗ് ക്യാമ്പിലുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എത്തിയ എഐസിസി നിരീക്ഷകരെ മുസ്ലിം ലീഗ് ഇന്നലെത്തന്നെ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിനിടെ, പുതിയ സര്‍ക്കാരില്‍ മുസ്ലിം ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. മത്സ്യത്തൊഴിലാളി ഫെഡറേഷന് (എസ്ടിയു) ഭാരവാഹികള്‍ പാണക്കാട് സാദിഖലി തങ്ങളെ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. കേരളത്തിലെ മത്സ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നാണ് സംഘടനയുടെ നിലപാട്. മുഖ്യമന്ത്രി തര്‍ക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വകുപ്പ് വിഭജന ചര്‍ച്ചകളിലും ഇത് സജീവ വിഷയമായേക്കും.
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
ക്രമസമാധാന നില തകര്‍ന്ന് ബംഗാള്‍; സംഘര്‍ഷങ്ങളില്‍ ഇതുവരെ നാലുപേര്‍ക്ക് ജീവന് നഷ്ടമായി
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്