by webdesk2 on | 09-05-2026 08:54:46 Last Updated by webdesk2
ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ കപ്പലിലെ ക്രൂ മെമ്പറായ ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ച വ്യക്തി ഏത് സംസ്ഥാനക്കാരനാണെന്നോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. കപ്പലുടമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഷിപ്പില്‍ ആകെ 18 അംഗ ക്രൂവാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
ആക്രമിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇത് ഇന്ത്യന്‍ കപ്പലാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന് ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും, മേഖലയില്‍ യുഎഇ ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തങ്ങള്‍ നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക-ഇറാന് വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇറാന് ഇത്തരം ആക്രമണങ്ങള്‍ തുടരുന്നതായാണ് സൂചന. യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 551 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും 2263 ഡ്രോണുകളുമാണ് ഇത്തരത്തില്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കങ്ങളില്‍ പരിക്കേറ്റവരുടെ ആകെ എണ്ണം ഇരുന്നൂറ്റി മുപ്പത് കടന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കണം; മഹിളാമോര്‍ച്ചയുടെ പ്രതിഷേധം
അമിത സുരക്ഷ വേണ്ട; യാത്രയില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് വി.ഡി. സതീശന്
വി.ഡി. സതീശന് പിണറായി വിജയനെ സന്ദര്‍ശിച്ചു; വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി
ആഭ്യന്തരം വേണം അല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
വി ഡി സതീശന് എല്ലാവിധ ആശംസകളും; മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു: പെട്രോള്‍, ഡീസല്‍ വില മൂന്നു രൂപ കൂട്ടി
മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് കടന്ന് യുഡിഎഫ്; നേതൃയോഗം ഇന്ന് ചേരും
കെസിക്കും ചെന്നിത്തലയ്ക്കും നന്ദി അറിയിച്ച്; വിഡി സതീശന്
മുഖ്യമന്ത്രി പ്രഖ്യാപനം: ലീഗുമായി അവസാന നിമിഷവും അഭിപ്രായം തേടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്