News Kerala

സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Axenews | സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

by webdesk2 on | 14-04-2026 07:50:41

Share: Share on WhatsApp Visits: 7


സംസ്ഥാനത്ത് അന്തിമ പോളിങ് 80% കടക്കില്ല; കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ പോളിങ് ശതമാനം 80 തൊടില്ലെന്ന് ഉറപ്പായി. പോസ്റ്റല്‍, ഹോം വോട്ടുകള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 79.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി ഇതിനോടൊപ്പം ചേര്‍ക്കാനുള്ളത് വെറും 0.2 ശതമാനം വരുന്ന സര്‍വീസ് വോട്ടുകള്‍ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ആകെ 2.71 കോടി വോട്ടര്‍മാരില്‍ 2.12 കോടി പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും 153 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. വോട്ടെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് ചെയ്തവര്‍ 78.27 ശതമാനമാണ്. മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടിംഗ് വിവരങ്ങളും വോട്ട് ചെയ്തവരുടെ എണ്ണവും കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 96.37 ശതമാനം ഉദ്യോഗസ്ഥരും വോട്ട് രേഖപ്പെടുത്തി. മുതിര്‍ന്ന പൗരന്മാര്‍ (96.3%), ഭിന്നശേഷിക്കാര്‍, ഹോം വോട്ട് എന്നിവയിലും ഉയര്‍ന്ന പങ്കാളിത്തം ദൃശ്യമാണ്. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്ന ഫോം 17 സി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ കണക്കുകള്‍ അടങ്ങിയ ഇന്‍ഡക്‌സ് കാര്‍ഡ് ഉടന്‍ പ്രസിദ്ധീകരിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment