by webdesk3 on | 12-04-2026 12:57:20
തിരുവനന്തപുരം: ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ വൈകിയ വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കമ്പി കൊണ്ട് അടിച്ചും ബസില്‍ നിന്ന് ചവിട്ടിയിട്ടെന്നും പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് കുറ്റിയാണിയിലേക്ക് പോയ ബസിലെ യാത്രക്കാരനായ വട്ടപ്പാറ സ്വദേശി ഭദ്രനാണ് ദുരനുഭവം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസമാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നയാളാണ് ഭദ്രന്. വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനായി ബസില്‍ കയറിയപ്പോഴാണ് സംഭവം. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയതോടെ പ്രശ്നം ആരംഭിച്ചു. ഈ സമയം വേഗത്തില്‍ ഇറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും, കാലിന് അസ്വസ്ഥതയുള്ളതിനാല് പതുക്കെ മാത്രമേ ഇറങ്ങാനാകൂവെന്ന് ഭദ്രന് അറിയിച്ചതായി പറയുന്നു.
എന്നാല്‍ ഡ്രൈവര്‍ ഇത് അംഗീകരിക്കാതിരിക്കുകയും, പ്രകോപിതനായി വയോധികന് ഇറങ്ങുന്നതിനിടെ കമ്പി കൊണ്ട് ആക്രമിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. പോളിംഗ് ദിവസം ആയതിനാല്‍ ബസില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നുവെന്നും പറയുന്നു.
മര്‍ദനത്തില്‍ ഭദ്രന്റെ തലയില്‍ അഞ്ചോളം തുന്നലുകള്‍ ഉണ്ട്. വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. ബന്ധുക്കളെത്തിയാണ് ഭദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല
വനിതാസംവരണ ബില്‍ ലോക്സഭയില്‍
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്