by webdesk2 on | 07-04-2026 08:06:41
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങളാകും കോടതി പ്രധാനമായും പരിശോധിക്കുക.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നുതന്നെ ശബരിമല കേസ് കോടതി പരിഗണനയ്ക്ക് വരുന്നു എന്നത് രാഷ്ട്രീയമായും ഏറെ ശ്രദ്ധേയമാണ്. ഇന്നു മുതല്‍ മൂന്ന് ദിവസമാണ് ആദ്യഘട്ട വാദം നടക്കുക. 2018-ലെ വിധിയെ എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് ആദ്യഘട്ടത്തില്‍ കോടതി കേള്‍ക്കുന്നത്. വിധിയെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14 മുതല്‍ 16 വരെ നടക്കും.
വിധി പുനഃപരിശോധിക്കണമെന്ന നിലപാടുള്ളവരുടെ പട്ടികയില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിക്ക് കത്ത് നല്‍കിയിരുന്നു. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ട ഒന്നല്ലെന്നും, മതപണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. യുവതീ പ്രവേശനത്തെ നേരിട്ട് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാത്ത രീതിയിലാണ് സംസ്ഥാനം വാദങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 53 കക്ഷികള്‍ വിധിക്കെതിരായും 12 കക്ഷികള്‍ വിധിയെ അനുകൂലിച്ചും കോടതിയില്‍ വാദങ്ങള്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
യു.കെ. സലിം വധക്കേസ്: ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം
പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്
കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്
ലൈംഗികാതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം
പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം സർക്കാർ നടപ്പാക്കി; എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്