News Kerala

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം

Axenews | കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം

by webdesk3 on | 06-04-2026 01:12:04

Share: Share on WhatsApp Visits: 161


 കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം


പത്തനംതിട്ട: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ് എന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ച്ചാലില്‍ നടന്ന യോഗത്തിലായിരുന്നു പ്രസംഗം.

നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം ഉണ്ടാകുമെന്ന് ചില സര്‍വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ നിലപാട് യുഡിഎഫിന് അനുകൂലമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റക്കാരെ ശിക്ഷിച്ച് വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഇതിനൊപ്പം, റാന്നി എംഎല്‍എ പ്രമോദ് നാരായണിനെതിരെയും വേണുഗോപാല്‍ വിമര്‍ശനം ഉയര്‍ത്തി. പിണറായി വിജയന്റെ മുന്നില്‍ നിലപാട് വ്യക്തമാക്കാതെ നിന്ന ആളാണ് അദ്ദേഹം എന്നും, ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ എംഎല്‍എയുടെ മൗനം സംശയാസ്പദമാണെന്നും പറഞ്ഞു.

സിപിഐഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment