by webdesk2 on | 06-04-2026 11:32:01 Last Updated by webdesk3
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്താം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. രാവിലെ പത്ത് മണിക്ക് പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ചാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
2021ല്‍ 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. അതില്‍ 97 ശതമാനവും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതായത് ഒന്നുകില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടുണ്ട്, അല്ലെങ്കില്‍ പൂര്‍ത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു. 4.86 ലക്ഷംപേര്‍ക്ക് പട്ടയം നല്കി.അറുപത്തിനാലായിരത്തിധികം കുടുംബങ്ങളെ അതി ദാരിദ്ര്യമുക്തമാക്കി. ജപ്തി നടപടികളില്‍ വീടുകള്‍ ഇല്ലാതാകുന്നത് തടയാന്‍ ഏകകിടപ്പാട സംരക്ഷണ നിയമം നടപ്പാക്കി. ഭരണ സേവനങ്ങള്‍ ലളിതമാക്കാന്‍ കൊണ്ടുവന്ന കെ സ്മാര്‍ട്ട് വഴി 82 ലക്ഷം അപേക്ഷകളില്‍ നടപടി സ്വീകരിച്ചു. പി എസ് സി വഴി ഏറ്റവും കൂടുതല്‍ നിയമനം 3,13,212 പേര്‍ക്ക് നിയമനം നല്‍കിയെന്നും പിണറായി വിജയന് പറഞ്ഞു.
കേരളം അതിദാരിദ്ര്യ മുക്തമായതും നേട്ടമായി മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകത്ത് തന്നെ അപൂര്‍വം രാഷ്ട്രങ്ങളെ അതി ദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല - അദ്ദേഹം പറഞ്ഞു. വീട്ടമ്മമാരു അധ്വാനത്തിന് അംഗീകാരം നല്‍കണമെന്ന് കണ്ടിരുന്നു. പ്രതിമാസം അവര്‍ക്ക് ആയിരം രൂപ നല്കുന്ന പദ്ധതി ആവിഷ്കരിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണിപ്പോള്‍ ആനുകൂല്യം നല്‍കുന്നത്. അതിനിയും വര്‍ധിക്കും - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ സി വേണുഗോപാല്‍: സര്‍വേയില്‍ മുന്നിലെന്ന് അവകാശവാദം
പ്രകടന പത്രികയില്‍ തിരുത്തല്‍: ബഫര്‍സോണ്‍ ഉള്‍പ്പെടെയുള്ള വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി എല്‍ഡിഎഫ്
കോണ്‍ഗ്രസ് നുണകളാണ് മുന്നോട്ടുവെക്കുന്നത്: രാജീവ് ചന്ദ്രശേഖര്‍
ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം: സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചതായി കോണ്‍ഗ്രസ് നേതാവ്
ലൈംഗികാതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ നീക്കം
പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം സർക്കാർ നടപ്പാക്കി; എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
വോട്ടര്‍ പട്ടിക ക്രമപ്പെടുത്തിയില്ല; ഒരു വീട്ടിലെ ആളുകള്‍ക്ക് പല സ്ഥലത്ത് വോട്ട്
പിവി അന്‍വറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് സമ്മാനം നല്‍കും: വി.ഡി സതീശന്
പരസ്യപ്രചാരണം നാളെ അവസാനിക്കും; വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ സ്ഥാനാര്‍ഥികളും മുന്നണികളും
സീറ്റ് വാഗ്ദാനം ചെയ്ത് പണംവാങ്ങിയെന്ന ആരോപണം; മാനനഷ്ട കേസുമായി കെസി വേണുഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്